Sub Lead

ആദ്യം ഖാലിസ്ഥാൻ വാദികൾ, ഇപ്പോൾ തീവ്ര ഇടതുപക്ഷം; കർഷക പ്രക്ഷോഭത്തിനെതിരേ സർക്കാർ

സമരത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ എന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്. അത് വേണ്ട രീതിയില്‍ സമരത്തിനെതിരേയുള്ള വികാരമാക്കാന്‍ സർക്കാരിന് കഴിഞ്ഞിരുന്നില്ല.

ആദ്യം ഖാലിസ്ഥാൻ വാദികൾ, ഇപ്പോൾ തീവ്ര ഇടതുപക്ഷം; കർഷക പ്രക്ഷോഭത്തിനെതിരേ സർക്കാർ
X

ന്യൂഡൽഹി: കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പുതിയ തീവ്രവാദ ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍. സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തെന്നാണ് ഏറ്റവും പുതിയ ആരോപണം. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്നത് എന്ന് പറഞ്ഞുകൊണ്ട് വിവിധ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമരത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ എന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്. അത് വേണ്ട രീതിയില്‍ സമരത്തിനെതിരേയുള്ള വികാരമാക്കാന്‍ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തീവ്ര ഇടതുപക്ഷം സമരമുഖം കയ്യടക്കിയെന്ന പുതിയ ആരോപണവുമായി കേന്ദ്ര സർക്കാർ രംഗത്തു വന്നിരിക്കുന്നത്.

തീവ്രഇടതുപക്ഷം സമരമുഖം കയ്യടക്കിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. വരും ദിവസങ്ങളില്‍ അക്രമം, തീപ്പിടിത്തം, പൊതു സ്വത്തുക്കള്‍ നശിപ്പിക്കല്‍ എന്നിവയ്ക്കുള്ള സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപോര്‍ട്ടുകളുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി- ജയ്പുര്‍ ഹൈവേ തടയാന്‍ അത്തരം പ്രതിലോമ ശക്തികള്‍ കര്‍ഷകര്‍ക്ക് ഉപദേശം നല്‍കിയെന്നും ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

എന്നാല്‍ ഈ ആരോപണത്തെ കര്‍ഷകര്‍ നിഷേധിച്ചു. തങ്ങളുടെ പ്രതിഷേധം സമാധാനപരമാണെന്നും തങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കര്‍ഷകര്‍ അസന്നിഗ്ധമായി അറിയിച്ചു. സര്‍ക്കാരിന്റെ ഈ ആരോപണങ്ങളെ ഞങ്ങള്‍ തള്ളിക്കളയുന്നു. ഞങ്ങളെ ആര്‍ക്കും സ്വാധീനിക്കാനാവില്ല. ഞങ്ങളെ അപമാനിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢപ്രചാരണമാണിത്. സംയുക്ത കിസാന്‍ യൂനിയനാണ് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന് കര്‍ഷക നേതാക്കളിലൊരാളായ രമീന്ദര്‍ സിങ് പട്ട്യാല്‍ എന്‍ഡിടിവിയോട് പറഞ്ഞു.

കർഷകർ പ്രധാനമന്ത്രിക്ക് നൽകിയ സമയം അതിക്രമിച്ചതിന് പിന്നാലെ ഡിസംബർ 12 മുതൽ രാജ്യവ്യാപകമായി ട്രെയിൻ തടയൽ പ്രക്ഷോഭവും 14ന് രാജ്യത്തെ എല്ലാ ബിജെപി ഓഫീസുകളും ഘരാവോ ചെയ്യുമെന്ന കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ പുതിയ ആരോപണവുമായി രം​ഗത്തെത്തിയത്.

Next Story

RELATED STORIES

Share it