Kerala

മലബാര്‍ മേഖലയില്‍ കനത്ത പോളിങ്

മലബാര്‍ മേഖലയില്‍ കനത്ത പോളിങ്
X

കോഴിക്കോട്: മലബാര്‍ മേഖലയില്‍ കനത്ത പോളിങ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മികച്ച പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ ജില്ലയിലെ എല്ലാ പോളിങ് ബൂത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 60 ശതമാനമാണ് വോട്ടിങ്.

പോളിങ് ആരംഭിച്ച് വൈകിട്ട് അഞ്ച് വരെ കാസര്‍കോഡ് ജില്ലയില്‍ ആകെ 69.94 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ചേശ്വരം- 68.25 ശതമാനം, കാസര്‍കോട്- 69.65 ശതമാനം. ഉദുമ- 71.59 ശതമാനം, കാഞ്ഞങ്ങാട്- 70.95 ശതമാനം, തൃക്കരിപ്പൂര്‍- 69.23 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.

അതേസമയം, കുറ്റ്യാടിയില്‍ കള്ളവോട്ട് തടഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. കുറ്റ്യാടി 122ാം ബൂത്ത് നടുപ്പൊയില്‍ യുപി സ്‌കൂള്‍ യുഡിഎഫ് ബൂത്ത് ഏജന്റ് രാഹുല്‍ ചാലിലിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ഗവ.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. താമരക്ക് വോട്ട് ചെയ്യാന്‍ പോളിംഗ് ഓഫീസര്‍ പറഞ്ഞതായി പരാതി,മാനന്തവാടിയില്‍ പോളിങ് ഓഫിസറെ മാറ്റി. വയനാട് പനമരത്ത് ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പര്‍ ബൂത്തിനകത്ത് വോട്ടര്‍മാരോട് താമരക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യര്‍ത്ഥിച്ചതായി പരാതി ഉയര്‍ന്നു. വോട്ട് മെഷീന്‍ ഓപ്പറേറ്റ് ചെയ്യുന്ന തേര്‍ഡ് പോളിങ് ഓഫീസറാണ് പരസ്യമായി ബൂത്തിനകത്ത് താമരക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചതായി പരാതി ഉയര്‍ന്നത്.



Next Story

RELATED STORIES

Share it