- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശ്ചിമബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തു; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി സിപിഎം

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് കത്ത് അയച്ചു. പശ്ചിമബംഗാളിലെ ഏകദേശം 12 ശതമാനത്തോളം വരുന്ന 90 ലക്ഷത്തിലധികം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി സിപിഎം നേതാവ് ആരോപിച്ചു. ഒഴിവാക്കപ്പെട്ടവരില്‍ പലരുടേയും വോട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും പരാതി പരിഹാര സംവിധാനങ്ങള്‍ 'പ്രാപ്യമല്ലാത്തതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായി' തുടരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എസ്‌ഐആര്‍ 'കൂട്ടത്തോടെ വോട്ടവകാശം നിഷേധിക്കുന്നതിനുള്ള വ്യവസ്ഥാപിത നടപടി' ആണെന്നും സിപിഎം പറഞ്ഞു. യുക്തിരഹിതമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് എസ്‌ഐആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയതെന്നും ഫീല്‍ഡ് അധിഷ്ഠിത പരിശോധനയ്ക്ക് പകരം കമ്പ്യൂട്ടര്‍/യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയതെന്നും സിപിഎം ആരോപിക്കുന്നു.
പണനഷ്ടം, അസൗകര്യം, മാനസിക ആഘാതം തുടങ്ങിയവയ്ക്ക് പുറമേ ചില വോട്ടര്‍മാര്‍ മരണപ്പെടുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായെന്നും പാര്‍ട്ടി പറഞ്ഞു. പൊതുജന പരിശോധനയ്ക്ക് തടസമാകുന്ന രീതിയിലാണ് വോട്ടര്‍ പട്ടിക പരിഷ്‌കരിച്ചതെന്നും നടപടിക്രമത്തില്‍ സുതാര്യതയില്ലെന്നും പാര്‍ട്ടി ഉന്നയിച്ചു. മുസ് ലിംങ്ങള്‍, സ്ത്രീകള്‍, സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ അനുപാതമില്ലാതെ ഇത് ബാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 326 പ്രകാരമുള്ള വോട്ടവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനാപരമായ ഉറപ്പ് ലംഘിക്കുന്നതാണിതെന്ന് പാര്‍ട്ടി പറയുന്നു. വോട്ടവകാശം 'സമത്വത്തിനും അന്തസിനും അവിഭാജ്യമായ ഒരു പ്രധാന ജനാധിപത്യ അവകാശം' എന്നാണ് വിളിക്കുന്നതെന്നും ഭരണഘടനാപരമായ വോട്ടവകാശം' എന്ത് വില കൊടുത്തും' സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. ഏഴ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയാണ് ജനക്കൂട്ടം തടഞ്ഞുവച്ചത്. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് ജനം ഉപരോധിച്ചത്. മൂന്നു വനിതകളുള്‍പ്പെടുന്ന സംഘത്തെ അര്‍ധരാത്രിയോടെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് മോചിപ്പിച്ചത്.
കാളിയചക് 2 ബ്ലോക്ക് ഡവലപ്‌മെന്റ് (ബിഡിഒ) ഓഫിസിലായിരുന്നു സംഭവം. വൈകുന്നേരം നാലുമണിയോടെയാണ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചത്. എസ്‌ഐആര്‍ നടപടികളിലൂടെ വ്യാപകമായി വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















