World

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍, ഹിസ്ബുല്ല നേതാവ് നയിം ഖാസിമിന്റെ അനന്തരവനെ കൊലപ്പെടുത്തിയതായി റിപോര്‍ട്ട്

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍, ഹിസ്ബുല്ല നേതാവ് നയിം ഖാസിമിന്റെ അനന്തരവനെ കൊലപ്പെടുത്തിയതായി റിപോര്‍ട്ട്
X

തെല്‍ അവീവ്: ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലെബനനിനെതിരായ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നു. ബെയ്റൂത്തില്‍ രാത്രി നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് നയിം ഖാസിമിന്റെ അനന്തരവനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശവാദമുന്നയിച്ചു. ഐ.ഡി.എഫ് ബെയ്റൂത്ത് പ്രദേശത്ത് ആക്രമണം നടത്തിയെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയിം ഖാസിമിന്റെ അനന്തരവനും പേഴ്സണല്‍ സെക്രട്ടറിയുമായ അലി യൂസഫ് ഹര്‍ഷിയെ കൊലപ്പെടുത്തിയെന്നും സൈന്യം പറഞ്ഞു.

ഖാസിമിന്റെ അടുത്ത സഹപ്രവര്‍ത്തകനും വ്യക്തിപരമായ ഉപദേഷ്ടാവും ആയിരുന്നു ഹര്‍ഷിയെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. ബുധനാഴ്ച മുന്നറിയിപ്പില്ലാതെ മധ്യ ബെയ്റൂട്ടിലെ വാണിജ്യ, റെസിഡന്‍ഷ്യല്‍ മേഖലകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 182 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ശേഷമാണ് ഈ ആക്രമണം ഉണ്ടായതെന്ന് ലെബനന്‍ പറയുന്നു.

ബെയ്റൂട്ട്, തെക്കന്‍ ലെബനന്‍, കിഴക്കന്‍ ബെക്ക താഴ്വര എന്നിവിടങ്ങളിലായി 10 മിനിറ്റിനുള്ളില്‍ 100-ലധികം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണങ്ങള്‍ നടന്നത്.



Next Story

RELATED STORIES

Share it