Sub Lead

മോദിയുടെ മന്‍ കി ബാത്തിനെതിരേ പാത്രം കൊട്ടി കര്‍ഷകരുടെ പ്രതിഷേധം; ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ പ്രതിഷേധം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ പാത്രം കൊട്ടി സമരത്തിന്റെ ഭാഗമായി.

മോദിയുടെ മന്‍ കി ബാത്തിനെതിരേ പാത്രം കൊട്ടി കര്‍ഷകരുടെ പ്രതിഷേധം;  ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ പ്രതിഷേധം
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പ്രസംഗത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. മന്‍ കി ബാത്ത് തുടങ്ങിയ ഉടനെ പാത്രം കൊട്ടിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ പാത്രം കൊട്ടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ പാത്രം കൊട്ടി സമരത്തിന്റെ ഭാഗമായി. എസ്ഡിപിഐ ഉള്‍പ്പടേയുള്ള സംഘടനകളും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പാത്രം കൊട്ടി പ്രതിഷേധിച്ചു.

അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ഇന്ന് 32ാം ദിവസത്തിലേക്ക് കടന്നു. പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവില രേഖാമൂലം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകരുടെ നിലപാട്. ഹരിയാനയില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്നും പ്രതിപക്ഷ നേതാവ് ഭൂപിന്ദര്‍ സിങ് ഹൂഡ പറഞ്ഞു.

Next Story

RELATED STORIES

Share it