Latest News

ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം; തനിക്കൊന്നുമറിയില്ലെന്ന വാദവുമായി ട്രംപ്

ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം; തനിക്കൊന്നുമറിയില്ലെന്ന വാദവുമായി ട്രംപ്
X

തെഹ്‌റാന്‍: ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല എന്ന് ഡോണള്‍ഡ് ട്രംപ്. വിഷയം ഇപ്പോഴും അന്വേഷണത്തിലാണെന്നും ട്രംപ് പറഞ്ഞു.

ഫെബ്രുവരി 28 ന് തെക്കന്‍ ഇറാനിയന്‍ നഗരമായ മിനാബിലെ ഒരു പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടതാണ് കേസ്. സ്‌കൂളിന് നേരെ ടോമാഹോക്ക് ക്രൂയിസ് മിസൈല്‍ ആക്രമണം ഉണ്ടാവുകയായിരുന്നു.

ആക്രമണത്തില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 165-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണത്തിന് അമേരിക്കയെയും ഇസ്രായേലിനെയും ഇറാന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇരു രാജ്യങ്ങളും കുറ്റം നിഷേധിക്കുകയായിരുന്നു.

ടോമാഹോക്ക് മിസൈല്‍ വളരെ ശക്തമായ ഒരു ആയുധമാണെന്നും അമേരിക്ക മാത്രമല്ല മറ്റ് നിരവധി രാജ്യങ്ങളും ഇത് ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ കൈവശം അത്തരം മിസൈലുകള്‍ ഉണ്ടാകാമെന്നും അതിനാല്‍ ഇപ്പോള്‍ ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നുമാണ് ട്രംപിന്റെ വാദം.

Next Story

RELATED STORIES

Share it