Sub Lead

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ വീണ്ടും അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യ വീണ്ടും അറസ്റ്റില്‍
X

നീലേശ്വരം: സര്‍ക്കാര്‍ ജോലി തരപ്പെടുത്താന്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ വീണ്ടും അറസ്റ്റില്‍. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കി കരിന്തളം ഗവ. കോളജില്‍ ജോലി തേടിയെന്ന കേസിലാണ് നീലേശ്വരം പോലിസ് സ്‌റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം കെ വിദ്യയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്‌ചോദ്യം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച സ്‌റ്റേഷനില്‍ ഹാജരാവണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഇന്ന് ഹാജരാവാമെന്ന് അറിയിച്ചിരുന്നു. കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയാണ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പ്രിന്‍സിപ്പലിന്റെ മൊഴിയെടുക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. വ്യാജ സര്‍്ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കെ വിദ്യ കരിന്തളം ഗവ. കോളജില്‍ ജോലി ചെയ്തിരുന്നു.

Next Story

RELATED STORIES

Share it