Latest News

കെ കെ രമയുടെ ചുമരെഴുത്തില്‍ കരി ഓയില്‍ പ്രയോഗം; പരാതി നല്‍കി

കെ കെ രമയുടെ ചുമരെഴുത്തില്‍ കരി ഓയില്‍ പ്രയോഗം; പരാതി നല്‍കി
X

വടകര: വെള്ളികുളങ്ങരയില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമയുടെ ചുമരെഴുത്തിനു മീതെ കരി ഓയില്‍ പ്രയോഗം നടത്തിയതായി പരാതി. സംഭവത്തില്‍ ആര്‍എംപിഐ ചോമ്പാല പോലിസില്‍ പരാതി നല്‍കി. വെള്ളികുളങ്ങര ടൗണിലെ മതിലിന് മീതെ എഴുതിയ ചുമരെഴുത്ത് പൂര്‍ണ്ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരാജയ ഭീതി പൂണ്ട ഇടതുപക്ഷമാണ് ഇതിനു പിന്നിലെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി.

അതിനിടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും നവസാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ കെ രമ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ചോമ്പാല്‍ ഹാര്‍ബറില്‍ പ്രചാരണസമയത്ത് സ്ഥാനാര്‍ഥിയെ പൊതുജനങ്ങള്‍ തടഞ്ഞുവെച്ചുവെന്ന നിര്‍മ്മിത ബുദ്ധി വീഡിയോ പ്രചരിച്ചിരുന്നു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ കെ രമ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it