Latest News

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുസ് ലിം യുവാവിന് നേരേ അധിക്ഷേപം ചൊരിഞ്ഞ് ഹിന്ദുത്വര്‍

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുസ് ലിം യുവാവിന് നേരേ അധിക്ഷേപം ചൊരിഞ്ഞ് ഹിന്ദുത്വര്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുസ് ലിം യുവാവിന് നേരേ അധിക്ഷേപം ചൊരിഞ്ഞ് ഹിന്ദുത്വര്‍. യുവാവിനെ ഇവര്‍ അധിക്ഷേപിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മാര്‍ച്ച് 28 ന് വൈകുന്നേരം കന്റോണ്‍മെന്റ് പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഷുഹൈബ് എന്ന മുസ് ലിം യുവാവാണ് മര്‍ദ്ദനത്തിനിരയായത്.

സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു. ഋഷഭ് താക്കൂര്‍ എന്നയാളാണ് അറസ്റ്റിലായത്. പ്രതികള്‍ ബജ്‌റംങ് ദളിന്റെ ആളുകളാണെന്നാണ് വിവരം.

Next Story

RELATED STORIES

Share it