Sub Lead

'മനുഷ്യാവകാശങ്ങളില്‍ നേതൃത്വം പരാജയം'; ഡല്‍ഹി ആക്രമണത്തില്‍ ട്രംപിനെ കുറ്റപ്പെടുത്തി ബെര്‍ണി സാണ്ടേഴ്‌സ്

20 കോടിയിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. വ്യാപകമായി നടന്ന മുസ് ലിം വിരുദ്ധ സംഘര്‍ഷങ്ങളില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ട്രംപ് പറയുന്നത് അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ്. മനുഷ്യാവകാശങ്ങളിലെ നേതൃത്വത്തിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സാന്റേഴ്‌സണ്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി.

മനുഷ്യാവകാശങ്ങളില്‍ നേതൃത്വം പരാജയം; ഡല്‍ഹി ആക്രമണത്തില്‍ ട്രംപിനെ കുറ്റപ്പെടുത്തി ബെര്‍ണി സാണ്ടേഴ്‌സ്
X

വാഷിങ്ടണ്‍: ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ ക്രൂരമായ അതിക്രമങ്ങളോട് യുഎസ് ജനപ്രതിനിധികള്‍ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മനുഷ്യാവകാശ വിഷയത്തില്‍ പരാജയപ്പെട്ടെന്ന് ആരോപണവുമായി ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ബെര്‍ണി സാണ്ടേഴ്‌സ്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പ്രസ്താവന നേതൃത്വത്തിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നതെന്നും ബെര്‍ണി സാണ്ടേഴ്‌സ് ആഞ്ഞടിച്ചു.

ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങളെക്കുറിച്ച് താന്‍ കേട്ടിട്ടുണ്ട്. പക്ഷെ താന്‍ അദ്ദേഹവുമായി (മോദിയുമായി) ചര്‍ച്ച ചെയ്തില്ല. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്നായിരുന്നു ഇന്ത്യാ സന്ദര്‍ശന വേളയില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയിരുന്നത്.

20 കോടിയിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. വ്യാപകമായി നടന്ന മുസ് ലിം വിരുദ്ധ സംഘര്‍ഷങ്ങളില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ട്രംപ് പറയുന്നത് അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ്.മനുഷ്യാവകാശങ്ങളിലെ നേതൃത്വത്തിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സാന്റേഴ്‌സണ്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് പുറമെ മറ്റ് പ്രമുഖ സെനറ്റര്‍മാരും ഡല്‍ഹി സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്ക പങ്കുവച്ചിരുന്നു.




Next Story

RELATED STORIES

Share it