Latest News

'ഭാര്യ പരാതി പിന്‍വലിച്ചത് കൊണ്ട് കാര്യമില്ല, ഗണേഷ് കുമാറിനെതിരേ മുഖ്യമന്ത്രി നടപടി എടുക്കണം'; വെള്ളാപ്പള്ളി നടേശന്‍

ഭാര്യ പരാതി പിന്‍വലിച്ചത് കൊണ്ട് കാര്യമില്ല, ഗണേഷ് കുമാറിനെതിരേ മുഖ്യമന്ത്രി നടപടി എടുക്കണം; വെള്ളാപ്പള്ളി നടേശന്‍
X

ആലപ്പുഴ: കെ ബി ഗണേഷ് കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് വഷളായ മന്ത്രിയെന്നും മുഖ്യമന്ത്രി നടപടി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗണേഷ് കുമാര്‍ കുടുംബത്തോടും വീട്ടുകാരോടും ചെയ്തതൊക്കെ ആവര്‍ത്തിച്ച് പറയുന്നില്ല. മന്ത്രി ആയപ്പോള്‍ എങ്കിലും നിലയും നിലവാരവും നോക്കണം. ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണെന്നും, കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെ ബി ഗണേഷ് കുമാര്‍. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരേയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്‍ക്കുമ്പോള്‍. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇമേജ് ബില്‍ഡ് ചെയ്യാന്‍ സ്വന്തം ക്യാമറയും ആളുകളേയും കൊണ്ടുവന്ന് നമ്പര്‍ വണ്‍ മന്ത്രിയെന്ന് പത്രത്തിലടിക്കാന്‍ സാധിച്ചതിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് തൃപ്തികരമായ നടപടി എടുക്കണം. അതില്‍ ന്യായവും നീതിയും ഉറപ്പാക്കണം. അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ത്താമസം ഉള്ളവര്‍ പറയുമോ?. രാജി വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Next Story

RELATED STORIES

Share it