World

യുദ്ധം ഏറെക്കുറെ പൂര്‍ത്തിയായെന്ന ട്രംപിന്റെ അവകാശവാദത്തിന് ഇറാന്റെ മറുപടി; യുദ്ധം തുടര്‍ന്നാല്‍ ഒരു ലിറ്റര്‍ എണ്ണപോലും കടത്തിവിടില്ല

യുദ്ധം ഏറെക്കുറെ പൂര്‍ത്തിയായെന്ന ട്രംപിന്റെ അവകാശവാദത്തിന് ഇറാന്റെ മറുപടി;  യുദ്ധം തുടര്‍ന്നാല്‍ ഒരു ലിറ്റര്‍ എണ്ണപോലും കടത്തിവിടില്ല
X

തെഹ്‌റാന്‍: അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇറാന്‍. യുദ്ധത്തിന്റെ അവസാനം തങ്ങള്‍ നിര്‍ണയിക്കുമെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് തിരിച്ചടിച്ചു. അമേരിക്കയും ഇസ്രായേലും ഇനിയും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കില്‍ മേഖലയില്‍നിന്നും ഒരു ലിറ്റര്‍ എണ്ണപോലും കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഐആര്‍ജിസി വക്താവ് അലി മുഹമ്മദ് നൈനി മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണയുമായി പോകുന്ന ടാങ്കറുകള്‍ക്കു യുഎസ് നാവികസേന സുരക്ഷയൊരുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാന്‍ തറപ്പിച്ച് പറയുന്നത്.


Next Story

RELATED STORIES

Share it