Sub Lead

എസ്എഫ്‌ഐ ക്യാംപില്‍ പങ്കെടുത്തതിനു കോളജില്‍നിന്നു പുറത്താക്കി; വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു

എസ്എഫ്‌ഐ ക്യാംപില്‍ പങ്കെടുത്തതിനു കോളജില്‍നിന്നു പുറത്താക്കി; വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു
X

കണ്ണൂര്‍: എസ്എഫ്‌ഐ ക്യാംപില്‍ പങ്കെടുത്തതിനു കോളജില്‍നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പാരലല്‍ കോളജായ ഇരിട്ടി പ്രഗതി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആകാശി(19)നെയാണ് ഇരിട്ടി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവധി ദിനത്തില്‍ എസ്എഫ്‌ഐ പഠനക്യാംപില്‍ പങ്കെടുത്തെന്ന കുറ്റം ചാര്‍ത്തിയും കോളജിലെ എസ്എഫ്‌ഐ വാട്‌സ് ആപ് ഗ്രൂപ്പില്‍ ചേര്‍ന്നതിനും മാനേജ്‌മെന്റ് നടത്തിയ സമ്മര്‍ദ്ദമാണ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കാന്‍ കാരണമെന്ന് വിദ്യാര്‍ഥി പറഞ്ഞു. ആര്‍എസ്എസ് സംസ്ഥാന നേതാവ് വല്‍സന്‍ തില്ലങ്കേരി നേതൃത്വം നല്‍കുന്ന കോളജില്‍ ഏതാനും കുട്ടികള്‍ ഉണ്ടാക്കിയ വാട്‌സ് ആപ് കൂട്ടായ്മയില്‍ ആകാശിനെയും ഉള്‍പ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ മാനേജ്‌മെന്റും പ്രിന്‍സിപ്പലും വാട്‌സ് ആപ് കൂട്ടായ്മക്കെതിരേ രംഗത്തെത്തുകയും ഓരോ വിദ്യാര്‍ഥികളെയും വിളിച്ച് വരുത്തി ഗ്രൂപ്പില്‍ നിന്ന് പുറത്തുപോവണമെന്ന് താക്കീത് നല്‍കികയും ചെയ്തു. ഇതോടൊപ്പം കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ പേരട്ടയില്‍ നടത്തിയ എസ്എഫ്്‌ഐ ഏരിയാ പഠന ക്യാംപിലും ആകാശ് പങ്കെടുത്തതോടെ കോളജ് അധികൃതരുടെ സമ്മര്‍ദ്ദം ശക്തമായി. തിങ്കളാഴ്ച കോളജ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിപ്പിച്ച് കോളജില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിപ്പ് നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെ കോളജില്‍ നിന്ന് പുറത്താക്കിയതോടെയാണ് മനോവിഷമം കാരണം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെ കൈഞരമ്പ് മുറിച്ച് ചോര വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ ആകാശിനെ കൂട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Next Story

RELATED STORIES

Share it