വോട്ടുകളിലെ അന്തരം: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കമ്മീഷന്റെ വെബ്‌സൈറ്റില്‍ നേരത്തേയുള്ള കണക്കുകള്‍ താല്‍ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. കൃത്യമായ കണക്കെടുപ്പിന് ശേഷം അന്തിമമായ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫിസര്‍മാരില്‍ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കും.

വോട്ടുകളിലെ അന്തരം: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടുകളും തമ്മില്‍ പല മണ്ഡലങ്ങളിലും വന്‍ അന്തരമുണ്ടെന്നു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. അജ്ഞാത വോട്ടല്ലെന്നും വോട്ടുകളുടെ അന്തിമമായ കണക്ക് ലഭിക്കാന്‍ സമയമെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ വെബ്‌സൈറ്റില്‍ നേരത്തേയുള്ള കണക്കുകള്‍ താല്‍ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. കൃത്യമായ കണക്കെടുപ്പിന് ശേഷം അന്തിമമായ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫിസര്‍മാരില്‍ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കും. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍ മൂന്ന് മാസംവരെ എടുത്തിരുന്നതായും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറച്ച് എണ്ണിയതും കൂടുതല്‍ എണ്ണിയതുമായ ഇടങ്ങളില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവോ എന്ന് സംശയിക്കുന്ന വിധത്തിലാണു റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. കമ്മീഷന്‍ പുറത്തുവിട്ട മണ്ഡലം തിരിച്ചുള്ള എണ്ണിയ വോട്ടുകളുടെ നമ്പറും നേരത്തേ പോള്‍ ചെയ്തതായി കമ്മീഷന്‍ സൈറ്റില്‍ കാണിച്ച നമ്പറും തമ്മിലാണ് വന്‍ അന്തരം കണ്ടെത്തിയിരുന്നത്. ഇത്തരത്തില്‍ 373 മണ്ഡലങ്ങളില്‍ വ്യത്യാസം കണ്ടതായി 'ദി ക്വിന്റ്' ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് 12,14,086 വോട്ടുകളാണ് പോള്‍ ചെയതതെന്നാണ് വെബ്‌സൈറ്റിലുള്ളത്. എന്നാല്‍ പുതിയ കണക്കുകളില്‍ ഇവിടെ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. 18,331 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. അതുപോലെ ധര്‍മപുരി, ഉത്തര്‍പ്രദേശിലെ മഥുര, ബിഹാറിലെ ഔറംഗബാദ് തുടങ്ങിയ സ്ഥലങ്ങളിലും വോട്ടുകളില്‍ വന്‍ വ്യത്യാസമുള്ളതായാണു കണ്ടെത്തിയത്.RELATED STORIES

Share it
Top