വോട്ടിങ് മെഷീന്‍ വിവാദം: യുഎസ് ഹാക്കര്‍ക്കെതിരേ തിരഞ്ഞെടുപ്പു കമ്മീഷന്റെ പരാതി

വോട്ടിങ് മെഷീന്‍ വിവാദം:  യുഎസ് ഹാക്കര്‍ക്കെതിരേ  തിരഞ്ഞെടുപ്പു കമ്മീഷന്റെ പരാതി

ന്യൂഡല്‍ഹി: ബിജെപി ജയിക്കാനിടയായ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇവിഎം) ക്രമക്കേട് നടന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ യുഎസ് ഹാക്കര്‍ക്കെതിരേ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രഥമവിവര റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഡല്‍ഹി പോലിസില്‍ നല്‍കിയ പരാതിയിലുള്ളത്. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഹാക്കത്തോണ്‍ പരിപാടിക്കിടെയാണ് സയ്യിദ് ഷൂജ എന്ന യുഎസ് ഹാക്കര്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. തിരഞ്ഞെടുപ്പ് യന്ത്രം ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വന്‍സി സിഗ്‌നലുകള്‍ റിലയന്‍സിന്റെ ജിയോയാണ് നല്‍കിയതെന്നും ഹാക്കിങ്ങിനെ കുറിച്ച് അറിയാവുന്നതിനാലാണ് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

RELATED STORIES

Share it
Top