Sub Lead

മഴയിലും ആവേശമായി തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര

കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുത്തത്.തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളുമാണ് ഘോഷയാത്രയുടെ ഭാഗമായത്. ഇതിനു പുറമേ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു

മഴയിലും ആവേശമായി തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര
X

കൊച്ചി: സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടന്നു.കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുത്തത്.തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളുമാണ് ഘോഷയാത്രയുടെ ഭാഗമായത്. ഇതിനു പുറമേ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും ആശാ പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.


തോമസ് ചാഴിക്കാടന്‍ എംപി അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ പ്രതിരൂപമാണ് അത്തച്ചമയമെന്ന് തോമസ് ചാഴിക്കാടന്‍ എം പി പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം മുതല്‍ വിവിധ കലകളാണ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നത്. മലയാളികളുള്ള രാജ്യങ്ങളിലെല്ലാം ഓണവുമുണ്ടെന്നും രണ്ട് പേരാണെങ്കില്‍ പോലും ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് യഥാര്‍ത്ഥത്തില്‍ തുടക്കം കുറിക്കുന്നത് രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെയാണ്.


1961ല്‍ ഔദ്യോഗികമായി ഓണം മലയാളികളുടെ ദേശീയ ആഘോഷമായി പ്രഖ്യാപിച്ചതിന് ശേഷം അത്തച്ചമയവും ഘോഷയാത്രയും മുടങ്ങാതെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ആഘോഷങ്ങളില്ലാതെ പ്രതീകാത്മകമായാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതിന് പകരമായി ഇക്കുറി വിപുലമായ ആഘോഷിക്കാനാണ് സംഘാടകരുടെ തീരുമാനം.


തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അത്തം നഗറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴക്കു സമീപം കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി മൗന പ്രാര്‍ത്ഥനയോടെയായിരുന്നു ചടങ്ങ് ആരംഭിച്ചത്.


അത്തപ്പതാകയുടെ കൊടിയേറ്റം എംഎല്‍എ നിര്‍വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ്, വൈസ് ചെയര്‍മാന്‍ കെ.കെ പ്രദീപ്കുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ പീതാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഘോഷയാത്രക്ക് മുന്നോടിയായി പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സംഗീതവിരുന്ന് അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it