- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ആദ്യ അങ്കത്തിന്; എതിരാളികള്‍ യു എസ്

മുംബൈ: ട്വന്റി-20 ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ യു എസിനെ നേരിടും. വൈകീട്ട് ഏഴുമുതല്‍ മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യ ഈയിടെ ന്യൂസീലന്‍ഡിനെതിരായ പരമ്പര 4-1ന് ജയിച്ചാണ് ലോകകപ്പിനെത്തുന്നത്. ബാറ്റിങ്ങില്‍ ഒന്നാം റാങ്കുകാരനായ ഓപ്പണര്‍ അഭിഷേക് ശര്‍മ നല്‍കുന്ന ധൈര്യം ചെറുതല്ല. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ഓപ്പണറായി തിളങ്ങാനാകാത്ത സഞ്ജു സാംസണിന്റെ കാര്യം ആശങ്കയിലാണ്. സഞ്ജുവിന് ബാറ്റുചെയ്യാന്‍ അവസരം കിട്ടിയതുമില്ല. പരിക്കുമാറി തിരിച്ചെത്തിയ തിലക് വര്‍മയ്‌ക്കൊപ്പം ഫിനിഷര്‍ റോളില്‍ റിങ്കു സിങ്, പേസ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുമുണ്ട്.
സന്നാഹമല്‍സരത്തിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ഹര്‍ഷിത് റാണ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം പേസര്‍ ജസ്പ്രീത് ബുംറയും ശനിയാഴ്ച കളിച്ചേക്കില്ല. താരത്തിന് പനിയാണെന്നാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം നെറ്റ്‌സിലെ പരിശീലനത്തിനും ബുംറ ഇറങ്ങിയിരുന്നില്ല. യുഎസ്സിനെതിരേ ബുംറയില്ലാതെയാകും ഇന്ത്യ ഇറങ്ങുക. മറ്റൊരു പേസര്‍ അര്‍ഷ്ദീപ് സിങ്ങും സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുമുണ്ട്. അഭിഷേക്, ഇഷാന്‍, തിലക്, സൂര്യകുമാര്‍, ശിവം ദുബെ, ഹാര്‍ദിക്, റിങ്കു, ബുംറ, അര്‍ഷ്ദീപ്, വരുണ്‍, അക്സര്‍ എന്നിവരായിരിക്കും ഇലവനില്‍. മൊനാങ്ക് പട്ടേല്‍ നയിക്കുന്ന യു എസ്. ടീമില്‍ വലിയൊരു സംഘം ഇന്ത്യന്‍ വംശജരാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















