Sub Lead

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ റോഡില്‍ കുത്തി വീഴ്ത്തി; യുവാവ് പിടിയില്‍

കാക്കനാട് പടമുകള്‍ സ്വദേശി അമല്‍(19) ആണ് കാക്കനാട് ഇന്‍ഫോ പാര്‍്ക്ക് പോലിസിന്റെ പിടിയിലായത്. അത്താണി കുഴിക്കാട്ടുമൂല സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കഴുത്തിലേറ്റ കുത്തിനു പുറമെ പെണ്‍കുട്ടിയുടെ ഉദരഭാഗത്ത് നാലോളം സ്ഥലത്ത് മാരകമായി മുറിവേറ്റിട്ടുണ്ട്. പരുക്കേറ്റ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ റോഡില്‍ കുത്തി വീഴ്ത്തി; യുവാവ് പിടിയില്‍
X

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചെതിനെ തുടര്‍ന്ന് ബൈക്കിലെത്തി പെണ്‍കുട്ടിയെ പട്ടാപകല്‍ റോഡില്‍ കുത്തി വീഴ്്ത്തിയ ശേഷം ഓടി രക്ഷപ്പെട്ട യുവാവ് പോലിസ് പിടിയില്‍.കാക്കനാട് പടമുകള്‍ സ്വദേശി അമല്‍(19) ആണ് കാക്കനാട് ഇന്‍ഫോ പാര്‍്ക്ക് പോലിസിന്റെ പിടിയിലായത്. അത്താണി കുഴിക്കാട്ടുമൂല സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കഴുത്തിലേറ്റ കുത്തിനു പുറമെ പെണ്‍കുട്ടിയുടെ ഉദരഭാഗത്ത് നാലോളം സ്ഥലത്ത് മാരകമായി മുറിവേറ്റിട്ടുണ്ട്. പരുക്കേറ്റ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കലൂരിലുളള സ്വകാര്യ കോളജില്‍ ഡി.ഫാം പഠനത്തോടൊപ്പം കഴിഞ്ഞ ജൂലൈ മുതല്‍ കാക്കനാട് കുസുമഗിരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പെണ്‍കുട്ടി പാര്‍ട്ട് ടൈമായി ജോലി ചെയ്തു വരികയായിരുന്നു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ അമല്‍ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പെണ്‍കുട്ടിക്കൊപ്പം ജോലി ചെയ്യുന്ന ജീവനക്കാരിയും മറ്റാളുകളും ഓടിയെത്തിയപ്പോഴേക്കും പ്രതി അമല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വന്ന ബൈക്ക് ഇന്‍ഫോപാര്‍ക്ക് പോലിസ് സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തേവയ്ക്കലെ ബന്ധൂവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അമലിനെ പോലിസ് പിടികൂടുകയായികുന്നു.പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന്് പ്രതി സമ്മതിച്ചതായി പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it