Sub Lead

എറണാകുളം ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയുമായി മുന്നണികള്‍;ആദ്യദിനം ആരും പത്രിക സമര്‍പ്പിച്ചില്ല

ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്,പ്രഫ കെ വി തോമസ്,മുന്‍ മേയര്‍ ടോണി ചമ്മണി,ലാലി വിന്‍സെന്റ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.ഇതില്‍ ടി ജെ വിനോദ്,പ്രഫ കെ വി തോമസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.എല്‍ഡിഎഫിനായി ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നേതാവ് ഷാജി ജോര്‍ജ് അടക്കം പലരെയും സിപിഎം സമീപിച്ചിട്ടുണ്ട്.മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകന്‍ മനു, മുന്‍ എംപി സെബാസറ്റിയന്‍ പോളിന്റെ മകന്‍ അടക്കമുള്ളവരുടെ പേരുകളും സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.സി ജി രാജഗോപാലായിരിക്കും ബിജെപി സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് വിവരം.എസ്ഡിപി ഐയിലും സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്

എറണാകുളം ഉപതിരഞ്ഞെടുപ്പ്:  സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയുമായി മുന്നണികള്‍;ആദ്യദിനം ആരും പത്രിക സമര്‍പ്പിച്ചില്ല
X

കൊച്ചി: എറണാകുളം നിയമസഭ മണ്ഡല ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്ന ആദ്യ ദിനമായ ഇന്ന് ആരും പത്രിക സമര്‍പ്പിച്ചില്ല. കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയോ സിറ്റി റേഷനിങ് ഓഫീസില്‍ അസി.റിട്ടേണിങ് ഓഫീസര്‍ മുമ്പാകെയോ ആണ് പത്രിക സമര്‍പ്പിക്കേണ്ടത്.സെപ്റ്റംബര്‍ 30 ന് വൈകുന്നേരം മൂന്നു മണിവരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും.ഒക്ടോബര്‍ മൂന്ന് ആണ് പത്രിക പിന്‍വലിക്കാവുന്ന അവസാന തീയതി.അതേ സമയം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഡിസിസി പ്രസിഡന്റെ ടി ജെ വിനോദ്,പ്രഫ കെ വി തോമസ്,മുന്‍ മേയര്‍ ടോണി ചമ്മണി,ലാലി വിന്‍സെന്റ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.ഇതില്‍ ടി ജെ വിനോദ്,പ്രഫ കെ വി തോമസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.എറണാകുളം അടക്കം അഞ്ചു മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ നാളെ തിരുവനന്തപുരത്ത് രാഷ്ട്രീയ കാര്യ സമതി ചേരുന്നുണ്ടെന്നാണ് വിവരം. ഇതിനു ശേഷം മാത്രമെ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ അന്തിമ തീരൂമാനമുണ്ടാകുകയുള്ളു.

എറണാകുളം ഐ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായിരിക്കും വരിക.ഒപ്പം ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയ്ക്കായിരിക്കും മുന്‍ തൂക്കം. നിലവില്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ഥികള്‍ ലത്തീന്‍ സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവരില്‍ ആരെങ്കിലുമായിരിക്കും സ്ഥാനാര്‍ഥിയാകുക. എല്‍ഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടന്നുവരികയാണ്.സിപിഎമ്മിന്റെ സീറ്റാണ് എറണാകുളം അതിനാല്‍ സിപിഎമ്മില്‍ നിന്നുള്ളതോ അതല്ലെങ്കില്‍ സിപിഎം സ്വതന്ത്രനോ ആയിരിക്കും സ്ഥാനാര്‍ഥിയായാകുകയെന്നാണ് വിവരം. ക്രൈസ്തവ സമുദായത്തിന് പ്രത്യേകിച്ച് ലത്തീന്‍ സമുദായത്തിന് ഭുരിപക്ഷമുള്ള മണ്ഡലമായതിനാല്‍ ലത്തീന്‍ സമൂദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനാണ് സിപിഎം നീക്കം.ഇതിന്റെ ഭാഗമായി ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നേതാവ് ഷാജി ജോര്‍ജ് അടക്കം പലരെയും സിപിഎം സമീപിച്ചിട്ടുണ്ട്.മാധ്യമ പ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകന്‍ മനു, മുന്‍ എംപി സെബാസറ്റിയന്‍ പോളിന്റെ മകന്‍ അടക്കമുള്ളവരുടെ പേരുകളും സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.വരും ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.ബിജെപിയിലും സ്ഥാനാര്‍ഥി ചര്‍ച്ച സജീവമായി തുടരുകയാണ്.സി ജി രാജഗോപാലായിരിക്കും ബിജെപി സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് വിവരം.എസ്ഡിപി ഐയിലും സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. വരും ദിവസം ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it