Sub Lead

കൊറോണ ഭീതി; നഷ്ടം നേരിട്ട് വിമാന കമ്പനികള്‍

പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കാണ് ഈ കുറവുണ്ടായതെന്ന് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു.

കൊറോണ ഭീതി; നഷ്ടം നേരിട്ട് വിമാന കമ്പനികള്‍
X

മുംബൈ: കൊറോണ ഭീതി മൂലം ആഭ്യന്തര വിദേശ വിമാന സര്‍വീസുകളിലെ ടിക്കറ്റ് ബുക്കിങുകളില്‍ വന്‍ ഇടിവ്. പുതിയ ബുക്കിങുകളുടെ കാര്യത്തിലും സീറ്റ് ഒക്യുപെന്‍സിയിലും ആഭ്യന്തര സെക്ടറില്‍ 15 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദേശ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രതിസന്ധി വര്‍ധിക്കുന്നതും വിമാനക്കമ്പനികളുടെ വരുമാനം കുറയാനിടയാക്കി. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവരടക്കം ഇപ്പോള്‍ വിമാനയാത്രകള്‍ ഒഴിവാക്കുന്നതായാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കാണ് ഈ കുറവുണ്ടായതെന്ന് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. കൊറോണയുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനക്കമ്പനികളെ ഒരു പരിധിവരെ അകറ്റിയ ഒരേയൊരു കാര്യം ആഭ്യന്തര യാത്രയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ മേഖലയെയും ബാധിച്ചിരിക്കുന്നു. ഒരു എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു.

Next Story

RELATED STORIES

Share it