Sub Lead

ആര്‍എസ്എസ് മേധാവിയും ഇസ്രയേല്‍ അംബാസിഡറും രഹസ്യ യോഗം ചേര്‍ന്നു?

ഇരുവരും ഒരേ സമയത്ത് ഗുവാഹതിയില്‍ എത്തിയതില്‍ നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആര്‍എസ്എസ് മേധാവി ഒരാഴ്ച്ചയോളം ഗുവാഹതിയില്‍ കാംപ് ചെയ്തത് എന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു.

ആര്‍എസ്എസ് മേധാവിയും ഇസ്രയേല്‍ അംബാസിഡറും രഹസ്യ യോഗം ചേര്‍ന്നു?
X

ഗുവാഹതി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാ​ഗവതും ഇസ്രായേല്‍ അംബാസിഡര്‍ ഡോ. റോണ്‍ മല്‍കയും രഹസ്യ യോഗം ചേര്‍ന്നതായി അഭ്യൂഹം. മെയ് ആദ്യവാരത്തില്‍ ഗുഹാവതിയില്‍ ഇരുവരും രഹസ്യ യോഗം ചേര്‍ന്നതായാണ് വിവരം. മെയ് ആദ്യവാരത്തില്‍ ഇസ്രായേല്‍ അംബാസിഡര്‍ ഗുവാഹതിയില്‍ എത്തിയിരുന്നു. അസം മുഖ്യമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ച്ചക്കായാണ് ഇസ്രായേല്‍ അംബാസിഡര്‍ ഗുവാഹതിയില്‍ എത്തിയത്. ഈ ദിവസങ്ങളില്‍ ആര്‍എസ്എസ് മേധാവിയും ഗുവാഹതിയില്‍ ഉണ്ടായിരുന്നു.

സംഘവുമായി ബന്ധപ്പെട്ട മറ്റുപരിപാടികളൊന്നുമില്ലാതെ ആര്‍എസ്എസ് മേധാവി ഗുവാഹതിയില്‍ തങ്ങിയതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്. ഇസ്രായേല്‍ അംബാസിഡര്‍ ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും രഹസ്യ യോഗം നടന്നിട്ടുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇരുവരും ഒരേ സമയത്ത് ഗുവാഹതിയില്‍ എത്തിയതില്‍ നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആര്‍എസ്എസ് മേധാവി ഒരാഴ്ച്ചയോളം ഗുവാഹതിയില്‍ കാംപ് ചെയ്തത് എന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു.

നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം ഇസ്രായേലുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ മോദി ബിബി എന്നാണ് സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്.

ഇന്ത്യയും ഇസ്രായേലും പിറന്നത് ഒരു വര്‍ഷത്തെ വ്യത്യാസത്തിലായിരുന്നെങ്കിലും നമ്മുടെ രാജ്യത്തിന് ഇസ്രായേലുമായി ചരിത്രപരമായി ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യസമരകാലം മുതല്‍തന്നെ ഇന്ത്യ ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് നിന്നിരുന്നത്. ഇസ്രായേലിന്റെ അടിച്ചമര്‍ത്തലിനും അധിനിവേശത്തിനും ഇന്ത്യ എന്നും എതിരായിരുന്നു. ഈ നയങ്ങള്‍ക്കാണ് മോദി അധികാരത്തിലേറിയതോടെ മാറ്റമുണ്ടായത്. ഇസ്രായേലുമായി ബന്ധം ദൃഢമായതിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങളും സ്‌ഫോടനങ്ങളും വ്യാപകമായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



Next Story

RELATED STORIES

Share it