- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഹിന്ദുത്വര്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ച സംഭവം: ഡല്‍ഹി വനിതാ കമ്മീഷന്‍ നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി: മുസ് ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഹിന്ദുത്വര്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പോലിസിന് നോട്ടിസ് അയച്ചു. ഇന്നത്തെ ഡീല്‍ എന്ന അടിക്കുറിപ്പോടെയാണ് ഹിന്ദുത്വ പ്രൊഫൈലുകള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ജൂലൈ നാലിനാണ് ഗിറ്റ് ഹബ് വഴി സംഘം നൂറുകണക്കിന് മുസ് ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
Issued Notice to Police on a very serious matter of cyber crime where pictures of several Muslim women were displayed online without their consent and termed as 'Sulli Deal of the day'. FIR should be registered and strong action should be taken. #SulliDeals pic.twitter.com/MyvKGTsvJ1
— Swati Maliwal (@SwatiJaiHind) July 7, 2021
നിരവധി പേര്‍ ഇത് 'ഇന്നത്തെ ഇടപാട്' എന്ന പേരില്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിടാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതോടെ ഗിറ്റ് ഹബ് ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.
ഇക്കാര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പും പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മാലിവാള്‍ നോട്ടീസില്‍ അറിയിച്ചു. വിശദാംശങ്ങള്‍ നല്‍കാന്‍ മാലിവാള്‍ പോലിസിന് ഒരാഴ്ച സമയം നല്‍കി.
നേരത്തെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഈ വിഷയത്തില്‍ ആശങ്ക അറിയിച്ചിരുന്നു. 'ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള വനിതാ പത്രപ്രവര്‍ത്തകരുടെയും മറ്റ് പ്രഫഷണലുകളുടെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റുചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് അപലപനീയമാണെന്നും ചിത്രങ്ങള്‍ ലേലത്തിന് വച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















