Sub Lead

സ്ത്രീയെ മൊബൈലില്‍ വിളിച്ച് അസഭ്യം; പോലിസെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച് രക്ഷപ്പെടാന്‍ ശ്രമം; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

. പെരുന്ന കുരിശുംമൂട്ടില്‍ വീട്ടില്‍ ജാക്‌സണ്‍ (27) ആണ് അറസ്റ്റിലായത്. കോട്ടയം കുടമാളൂര്‍ ഭാഗത്ത് ഒരുവീട്ടില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് പോലിസ് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി പോലിസാണ് ഇയാളെ പിടികൂടിയത്.

സ്ത്രീയെ മൊബൈലില്‍ വിളിച്ച് അസഭ്യം; പോലിസെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച് രക്ഷപ്പെടാന്‍ ശ്രമം; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
X

കോട്ടയം: മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞ കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പോലിസ് പിടികൂടി. പെരുന്ന കുരിശുംമൂട്ടില്‍ വീട്ടില്‍ ജാക്‌സണ്‍ (27) ആണ് അറസ്റ്റിലായത്. കോട്ടയം കുടമാളൂര്‍ ഭാഗത്ത് ഒരുവീട്ടില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് പോലിസ് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി പോലിസാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റ് ചെയ്യാന്‍ പോലിസ് വീട്ടിലെത്തിയപ്പോള്‍ മുറിക്കകത്ത് കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ചു. തുടര്‍ന്ന് പോലിസ് ഇയാളെ പിടികൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നല്‍കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാന്‍ലിയെന്ന പോലിസുകാരന് പരിക്കേറ്റു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോട്ടയം, തൃക്കൊടിത്താനം, കറുകച്ചാല്‍, മണിമല പോലീസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുള്ളതായി പോലിസ് പറഞ്ഞു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതി.

ജില്ലാ പോലിസ് മേധാവി ഡി ശില്‍പ, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it