Sub Lead

നെടുങ്കണ്ടം കസ്റ്റഡി മരണം: പോലിസുകാരുടെ മൊഴികളില്‍ പൊരുത്തക്കേടെന്ന് സൂചന

ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നെടുങ്കണ്ടം സ്‌റ്റേഷനിലെ പോലിസുകാരില്‍ നിന്ന് മൊഴിയെടുത്തു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് സൂചന. രാജ്കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേക സംഘം നാലായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണം: പോലിസുകാരുടെ മൊഴികളില്‍ പൊരുത്തക്കേടെന്ന് സൂചന
X

ഇടുക്കി: പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നെടുങ്കണ്ടം സ്‌റ്റേഷനിലെ പോലിസുകാരില്‍ നിന്ന് മൊഴിയെടുത്തു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് സൂചന. രാജ്കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേക സംഘം നാലായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, രാജ്കുമാര്‍ കൈക്കലാക്കിയ പണം കുമളിയിലേക്കാണ് കൊണ്ടുപോയതെന്ന മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ക്യാംപ് ഓഫിസ് തുറന്നിരുന്നു. നാട്ടുകാര്‍ക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രാജ്കുമാര്‍ പ്രതിയായിരുന്ന സാമ്പത്തിക തട്ടിപ്പിലെ പരാതികളും സമര്‍പ്പിക്കാം.

ഇതിനിടെ, കേസില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്ന നടപടിയില്‍ പോലിസുകാര്‍ക്കിടയില്‍ അമര്‍ഷം ശക്തമാവുകയാണ്.ഇക്കഴിഞ്ഞ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ പീരുമേട് സബ്ജയിലില്‍ മരിച്ചത്.

Next Story

RELATED STORIES

Share it