'ഡയറി ഫാം പൂട്ടുന്നത് ബിജെപിക്കൊപ്പം ന്യായീകരിച്ച സെക്രട്ടറിയെ സിപിഎം സംരക്ഷിക്കുന്നു'; ലക്ഷദ്വീപ് ഡിവൈഎഫ്‌ഐ പ്രസിഡന്റ് രാജിവച്ചു
തീവ്ര വലതുപക്ഷ പ്രചാരകര്‍ക്ക് തങ്ങളുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിക്കാന്‍ തന്റെ പ്രസ്താവനയിലൂടെ ലുക്മാനുല്‍ ഹഖീം അവസരം നല്‍കിയിരിക്കുകയാണെന്ന് കെ കെ നസീര്‍ പറഞ്ഞു.
BY SRF1 Jun 2021 3:50 AM GMT

X
SRF1 Jun 2021 3:50 AM GMT
കവരത്തി: സ്വകാര്യ ചാനലിലിനു നല്‍കിയ അഭിമുഖത്തില്‍ ബിജെപിയുടെ വാദങ്ങളെ ശരിവെക്കുംവിധം അസ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ ഉത്തരവുകളേയും ഡയറി ഫാം അടച്ചുപൂട്ടുന്നതിനേയും ന്യായീകരിച്ച സിപിഎം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുല്‍ ഹഖീമിനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ഡിവൈഎഫ് പ്രസിഡന്റ് കെ കെ നസീര്‍ രാജിവച്ചു.
ലക്ഷദ്വീപിന് വേണ്ടി ശക്തമായ നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കും വിധമുള്ള പ്രസ്താവനകള്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും അച്ചടക്ക നടപടിയുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
തീവ്ര വലതുപക്ഷ പ്രചാരകര്‍ക്ക് തങ്ങളുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിക്കാന്‍ തന്റെ പ്രസ്താവനയിലൂടെ ലുക്മാനുല്‍ ഹഖീം അവസരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story