- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ അഞ്ചുടിയില്‍ വീണ്ടും സിപിഎം- ലീഗ് സംഘര്‍ഷം; മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റ വീട് എറിഞ്ഞുതകര്‍ത്തു (വീഡിയോ)
ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്നലെ സിപിഎം പ്രവര്‍ത്തകന്‍ സഹീറിനെ മര്‍ദിച്ചെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകനായ സ്വാലിഹിന്റെ വീടിന് നേരെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ അക്രമം അഴിച്ച് വിട്ടത്.

പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയില്‍ വീണ്ടും സിപിഎം ലീഗ് സംഘര്‍ഷം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റ വീട് എറിഞ്ഞുതകര്‍ത്തു. ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്നലെ സിപിഎം പ്രവര്‍ത്തകന്‍ സഹീറിനെ മര്‍ദിച്ചെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകനായ സ്വാലിഹിന്റെ വീടിന് നേരെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ അക്രമം അഴിച്ച് വിട്ടത്.
പോലിസ് നോക്കി നില്‍ക്കെ വീടിന് നേരെ അക്രമി സംഘം കൂട്ടമായി കല്ലേറ് നടത്തുകയായിരുന്നു. അക്രമികളെ തടയുകയോ പ്രതിരോധിക്കുകയോ ചെയ്യാതെ പോലിസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഭയന്ന് നിലവിളിച്ചിട്ടും പോലിസ് രക്ഷക്കെത്തിയില്ല. ലീഗ് പ്രവര്‍ത്തകരായ ഏനിന്റെ പുരക്കല്‍ മൊയ്തീന്‍കോയ, പൊറ്റിയാന്റെ പുരക്കല്‍ ഹംസു എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
അക്രമത്തെ തുടര്‍ന്ന് ഇരു ഭാഗത്തേയും പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പെ ഇത്തരം സംഘര്‍ഷത്തിന്റെ ഫലമായി സിപിഎം പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ഇതിന് പകരമായി സിപിഎം പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടയാളെ ആളുമാറി കൊല നടത്തിയതെന്നതാണ് പോലിസ് പറഞ്ഞത്. പട്ടാപ്പകല്‍ പോലിസ് സാന്നിധ്യത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമം പ്രദേശത്ത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















