Sub Lead

കോടിയേരിയെ അധിക്ഷേപിച്ച പോലിസുകാരനെ സസ്‌പെന്റ് ചെയ്യണം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ സിപിഎമ്മിന്റെ ഉപരോധം

കോടിയേരിയെ അധിക്ഷേപിച്ച പോലിസുകാരനെ സസ്‌പെന്റ് ചെയ്യണം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ സിപിഎമ്മിന്റെ ഉപരോധം
X

തിരുവനന്തപുരം: അന്തരിച്ച സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോലിസുകാരനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്‍ സിപിഎം ഉപരോധിച്ചു. കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പില്‍ അധിക്ഷേപകരമായ നിലയില്‍ പോസ്റ്റും അടിക്കുറിപ്പും പങ്കുവച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാന്‍ എം എ ഉറൂബിനെ സസ്‌പെന്റ് ചെയ്യണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം ഡിജിപിക്ക് പരാതി നല്‍കി.

ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ഉറൂബ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. കൊയ്ത്തൂര്‍ക്കോണം സ്വദേശിയായ ഉറൂബ് പോത്തന്‍കോട് എല്‍വിഎച്ച്എസ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കൂടിയാണെന്നാണ് ഫേസ്ബുക്ക് കുറിപ്പുകളില്‍ നിന്ന് വ്യക്തമാവുന്നത്. സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരേ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it