- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ട്ടി വിട്ട് എസ്ഡിപിഐ ചേര്‍ന്നവര്‍ക്കെതിരേ സിപിഎം ആക്രമണം; പരിക്കേറ്റ പ്രവര്‍ത്തകരെ നേതാക്കള്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട: സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരെ എസ്ഡിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം കെ ഷെമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനാഫ് കരൂപ്പടന്ന, അനീസ് പൊന്നാത്ത് എന്നിവര്‍ സന്ദര്‍ശിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കാറളം പഞ്ചായത്തിലെ വെള്ളാനി പ്രദേശത്തു നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ 12 ഓളം സിപിഎം പ്രവര്‍ത്തകര്‍ എസ്ഡിപ.ഐയില്‍ മെമ്പര്‍ഷിപ്പ് എടുത്തിരുന്നു. പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കില്‍ വിറളി പൂണ്ട സിപിഎം ആക്രമികള്‍ രാത്രിയുടെ മറവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നെന്ന് എസ്ഡിപിഐ ആരോപിച്ചു. ആക്രമണത്തില്‍ ജിജേഷ്, അമല്‍ എന്നീ പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയിരുന്നു. എന്നാല്‍ പോലീസ് ആക്രമികളെ പിടികൂടുന്നതിനു പകരം ആക്രമിക്കപ്പെട്ടവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേഖലയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനു പകരം പോലിസ് ഭരണ സ്വാധീനത്തില്‍ പെട്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കെ ഷെമീര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെള്ളാനിയില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
RELATED STORIES
പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
30 July 2025 8:54 AM GMTഅരീക്കോട് കോഴി-മാലിന്യസംസ്കരണപ്ലാന്റില്‍ വീണ് മൂന്നുപേര്‍ മരിച്ചു
30 July 2025 8:52 AM GMTസ്റ്റീഫന്‍ കോണ്സ്റ്റന്റൈന്, ഖാലിദ് ജമീല്‍, സ്റ്റെഫാന്‍...
30 July 2025 8:39 AM GMTലൂക്കാ മൊഡ്രിച്ചിന്റെ പത്താം നമ്പര്‍ ജേഴ്സി റയലില്‍ എംബാപ്പെയ്ക്ക്...
30 July 2025 8:30 AM GMTഓവല്‍ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കില്ല; പകരക്കാരനെ ഉടന്‍...
30 July 2025 8:19 AM GMTഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസ് എന്‍ഐഎ...
30 July 2025 7:55 AM GMT