Sub Lead

ഫാസിസത്തിനെതിരെ സംസാരിക്കുന്നത് സർക്കാരിനെതിരെ സംസാരിക്കലാണ് അത് നിർത്തണമെന്ന് പോലിസ്

"ഏതൊക്കെ പുസ്തകങ്ങൾ ആണ് വായിക്കുന്നത്, മാവോവാദികളുമായി ബന്ധമുണ്ടോ, എന്തിനാണ് സർക്കാരിനെതിരെ സംസാരിക്കുന്നത്, കമൽസി ചവറയെ പരിചയമുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ പോലിസ് ചോദിച്ചതായും പോസ്റ്റിൽ പറയുന്നു.

ഫാസിസത്തിനെതിരെ സംസാരിക്കുന്നത് സർക്കാരിനെതിരെ സംസാരിക്കലാണ് അത് നിർത്തണമെന്ന് പോലിസ്
X

കൊല്ലം: ഫാഷിസത്തിനെതിരേ സംസാരിക്കരുതെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സിപിഎം പ്രവർത്തകൻറെ ഫേസ്‌ബുക്ക് കുറിപ്പ്. ഫാഷിസത്തിനെതിരേ സംസാരിക്കുന്നത് സർക്കാരിനെതിരേ സംസാരിക്കലാണെന്നും അത് നിർത്തണമെന്നും തൻറെ സുഹൃത്തും വിദ്യാർത്ഥിയുമായ അതുൽ ദാസിനെ പോലിസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

കൊല്ലം ചവറ സ്വദേശിയും സിപിഎം പ്രവർത്തകൻ യാസിനാണ് പോലിസിനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണ പ്ലസ്ടു പൂർത്തിയാക്കിയ അതുൽ കിക് ബോക്സിങിൻറെ ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായികതാരം കൂടിയാണ്. അതുലിനെയാണ് പോലിസ് വേട്ടയാടുന്നതെന്ന ആരോപണം യുവാവ് പങ്കുവച്ചത്. അതുലിന്റെ അമ്മയുടെ കടയിലേക്ക് വരികയും പിന്നീട് അതുലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെന്നും ആരോപണമുണ്ട്.

"ഏതൊക്കെ പുസ്തകങ്ങൾ ആണ് വായിക്കുന്നത്, മാവോവാദികളുമായി ബന്ധമുണ്ടോ, എന്തിനാണ് സർക്കാരിനെതിരെ സംസാരിക്കുന്നത്, കമൽസി ചവറയെ പരിചയമുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ പോലിസ് ചോദിച്ചതായും പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ കുറെ കാലമായി അതുലിന്റെ മുഴുവൻ കാര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്നും, ഫോൺ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും പോലിസ് പറഞ്ഞു. മുസ്‌ലിംകളും ദലിതുകളുമായി ചേർന്ന് സമരം ചെയ്യാൻ പദ്ധതി ഉണ്ടോയെന്നും പോലിസ് അന്വേഷിച്ചു. ഫാഷിസത്തിനെതിരെ സംസാരിക്കുന്നത് സർക്കാരിനെതിരെ സംസാരിക്കലാണന്നും അത് നിർത്തണം എന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു. അതുലിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഫോണിൽ ഫോട്ടോ കാണിച്ചു നാട്ടിലെ പലരോടും പല വിവരങ്ങളും തിരക്കിയതായും ആരോപണമുണ്ട്.

യാസിൻറെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ രൂപം

Next Story

RELATED STORIES

Share it