കൊവിഡ് വ്യാപനം; സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ...

കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന്റെ തീരുമാനം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തിയ്യതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമായിരിക്കും അനുമതിയുണ്ടാവുക.
സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ അറിയാം
കാറ്റഗറി 1 (Threshold 1)
a) ആശുപതിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈന്‍ തീയ്യതിയില്‍ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കില്‍, ഐ സി യു വില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുതലാവുകയാണെങ്കില്‍ അവ കാറ്റഗറി 1 ല്‍ ഉള്‍പ്പെടും
b) നിലവില്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ല്‍ ഉള്ളത്.
c) ജില്ലയില്‍ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
കാറ്റഗറി 2 (Threshold 2)
a) ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍, ഐ സി യു വില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈന്‍ തിയ്യതിയില്‍നിന്ന് (January
1) ഇരട്ടിയാവുകയാണെങ്കില്‍ അവ കാറ്റഗറി 2 ല്‍ ഉള്‍പ്പെടും.
a) നിലവില്‍ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് കാറ്റഗറി 2ല്‍ ഉള്ളത്.
b) ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.
c) മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.
d) വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
കാറ്റഗറി 3 (Threshold 3)
a) ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ ആവുന്നുവെങ്കില്‍, അവ കാറ്റഗറി 3 ല്‍ ഉള്‍പ്പെടും.
b) നിലവില്‍ ഒരു ജില്ലയും ഈ കാറ്റഗറിയില്‍ ഇല്ല.
c) ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.
d) മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.
e) വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
f) സിനിമാ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
g) ബിരുദബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.
RELATED STORIES
വന് ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്ത്തന ആരോപണം: കുടകില് മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്ട്ടി...
20 May 2022 8:44 AM GMTകണ്ണൂര് പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്...
20 May 2022 6:56 AM GMTഇന്ത്യ വംശഹത്യയുടെ മുനമ്പില്; ബ്രിട്ടനില് പ്രചാരണവുമായി ഡിജിറ്റല്...
20 May 2022 6:46 AM GMT