Latest News

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി എല്‍ഡിഫിന്റെ ടി എം ശശി തിരഞ്ഞെടുക്കപ്പെട്ടു. പല്ലശന ഡിവിഷനില്‍ നിന്നാണ് ശശി വിജയിച്ചത്. താനൂര്‍ നിറമരുതൂര്‍ പഞ്ചായത്തിലെ പ്രസിഡന്റായി എല്‍ഡിഎഫിന്റെ കെ പ്രേമയെ തിരഞ്ഞെടുത്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. വരവൂര്‍ പഞ്ചായത്തില്‍ യു ബി കണ്ണനും വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ സ്മിത ഹരിയും കോങ്ങാട് പഞ്ചായത്തില്‍ അഡ്വ.സൂര്യയും തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലാപഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകല്‍ 2.30 ന് നടക്കും.

Next Story

RELATED STORIES

Share it