Latest News

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നു

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നു. വിബിജി റാം ബില്ലിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്നടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുറന്നടിച്ചു.

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവര്‍ക്കെതിരായ സംഘപരിവാര്‍ അതിക്രമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. വിബിജിറാം ബില്ല് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ബില്ലാണെന്നും അേദ്ദഹം പറഞ്ഞു. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ വിജയത്തെയും യോഗം അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it