Sub Lead

കുവൈത്തില്‍ ഇന്ന് 533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന ആകെ രോഗികളുടെ എണ്ണം വീണ്ടും ആറായിരത്തിനു മുകളില്‍ എത്തി.

കുവൈത്തില്‍ ഇന്ന് 533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഇന്നും ഒരു മരണം. ഇതുവരെ രോഗ ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 952 ആണ്. 533 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 160367 ആയി. 481 പേര്‍ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 153307 ആയി.

മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന ആകെ രോഗികളുടെ എണ്ണം വീണ്ടും ആറായിരത്തിനു മുകളില്‍ എത്തി. 6108 ആയി ഉയര്‍ന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു 48 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10311പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 1446503 ആണ്.

Next Story

RELATED STORIES

Share it