Big stories

കൊവിഡ് രോഗികളില്‍ 70 ശതമാനവും നാല് സംസ്ഥാനങ്ങളില്‍ നിന്ന്; രാജ്യത്ത് 24 മണിക്കൂറിനിടെ 9985 രോഗികള്‍

ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 21,554 ഉം മരണം 1347ആയി. അഹമ്മദാബാദില്‍ മാത്രം രോഗികള്‍ 15,000വും മരണസംഖ്യ ആയിരവും കടന്നു.

കൊവിഡ് രോഗികളില്‍ 70 ശതമാനവും നാല് സംസ്ഥാനങ്ങളില്‍ നിന്ന്;  രാജ്യത്ത് 24 മണിക്കൂറിനിടെ 9985 രോഗികള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9985 കൊവിഡ് കേസും 279 മരണവുമാണ്. ആകെ രോഗികള്‍ 2.76 ലക്ഷവും മരണം സംഖ്യ 7745 ഉം.

കൊവിഡ് സ്ഥിരീകരിച്ചതില്‍ 70 ശതമാനം രോഗികളും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 31309 ഉം മരണസഖ്യ 905 ആണ്. മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും മരണത്തിലും റെക്കോര്‍ഡ് വര്‍ധനയാണ്. 24 മണിക്കൂറിനിടെ 3254 പേര്‍ക്ക് കൊവിഡ്. 149 മരണം. ആകെ 94,041 കേസുകളും 3438 മരണവും. മുംബൈയില്‍ മാത്രം 97 മരണം. 1567 പേര്‍ക്ക് കൊവിഡ്. മുംബൈയിലാകെ 52,667 കേസുകളും 1857 മരണവും. 44,517 പേര്‍ക്ക് ഇതുവരെ രോഗമുക്തി.

ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 21,554 ഉം മരണം 1347ആയി. അഹമ്മദാബാദില്‍ മാത്രം രോഗികള്‍ 15,000വും മരണസംഖ്യ ആയിരവും കടന്നു. രാജസ്ഥാന്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചു. രോഗബാധ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 10,000 കവിഞ്ഞു. മരണം 259 ആയി ഉയര്‍ന്നു. മധ്യപ്രദേശിലും രോഗികളുടെ സംഖ്യ 10000 കടന്നു.

അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശ്വാസം നല്‍കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഐസിഎംആറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5999 പേര്‍ക്ക് രോഗം ഭേദമായി. അതായത് 49.98 ശതമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,33,362 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ഭേദമായവരാകട്ടെ 1,35,206 പേരാണ്. 1844 പേരുടെ വ്യത്യാസം. ഇതുവരെ 50 ലക്ഷം പേര്‍ക്ക് രോഗപരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it