Sub Lead

ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.06

നിലവില്‍ 921 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 852 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 624 പേര്‍ ഉള്‍പ്പെടെ ആകെ 10517 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്

ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്:  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.06
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.06 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134709 ആയി. 133061 പേര്‍ രോഗമുക്തരായി. നിലവില്‍ 921 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 852 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 624 പേര്‍ ഉള്‍പ്പെടെ ആകെ 10517 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 364 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 11, മുള്ളന്‍കൊല്ലി 7, തിരുനെല്ലി 5, എടവക, മീനങ്ങാടി, മുട്ടില്‍ 3 വീതം, മാനന്തവാടി, പുല്‍പ്പള്ളി, വൈത്തിരി 2 വീതം, കല്‍പ്പറ്റ, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, തരിയോട്, തവിഞ്ഞാല്‍, വെള്ളമുണ്ട, വെങ്ങപ്പള്ളി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it