Sub Lead

കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വന്‍ വര്‍ദ്ധനവ്; ഒരു മരണം

കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വന്‍ വര്‍ദ്ധനവ്; ഒരു മരണം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഇന്ന് ഒരു മരണം. ഇതുവരെ രോഗ ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 960 ആണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ന് വന്‍ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. 811പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 166654 ആയി. 510 പേര്‍ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 158986ആയി. മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും ആറായിരത്തിനു മുകളില്‍ എത്തി 6708 ആയി ഉയര്‍ന്നു.

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യ മായി കുറഞ്ഞു 59ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9140പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇത് വരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 1547402ആണ്.

Next Story

RELATED STORIES

Share it