Sub Lead

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് നാല് പേര്‍ കൂടി മരിച്ചു

കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

കൊവിഡ് 19: കുവൈത്തില്‍ ഇന്ന് നാല് പേര്‍ കൂടി മരിച്ചു
X
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ന് നാല് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 605 ആയി. 437 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 103981ആയി.

രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. ഹവല്ലി 117, അഹമ്മദി 92, ഫര്‍വാനിയ 68, കേപിറ്റല്‍ 85, ജഹ്‌റ 75, 582 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 95511ആയി. ആകെ 7865 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം ഇന്ന് ഗണ്യമായി വര്‍ദ്ധിച്ചു 125 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2865പേര്‍ക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 738783ആയി.

Next Story

RELATED STORIES

Share it