Top

ലണ്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു

ലണ്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു
X

ലണ്ടന്‍: കൊവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനിയും ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്‌റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണറുമായിരുന്ന ഡോ. പൂര്‍ണിമ നായരാ(56)ണ് മരിച്ചത്. മിഡില്‍സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കി.

സന്ദര്‍ലാന്റ് റോയല്‍ ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. ബാലാപുരിയാണ് ഭര്‍ത്താവ്. ഏകമകന്‍ വരുണ്‍. പത്തനംതിട്ടയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ്. ഇതോടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.




Next Story

RELATED STORIES

Share it