കോഴിക്കോട് തിക്കോടിയില്‍ വീണ്ടും കൊവിഡ് മരണം
മലപ്പുറത്തെ മകളുടെ വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കെയുണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞ 8 നാണ് രോഗം സ്ഥിരീകരിച്ചത്.
പയ്യോളി: തിക്കോടിയില്‍ വീണ്ടും കൊവിഡ് മരണം. കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിക്കോടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പറമ്പത്ത് മുല്ലക്കോയ തങ്ങള്‍( 67) ആണ് ഇന്ന് മെഡിക്കല്‍ ആശുപത്രിയില്‍ മരിച്ചത്.
മലപ്പുറത്തെ മകളുടെ വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കെയുണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞ 8 നാണ് രോഗം സ്ഥിരീകരിച്ചത്.
ഭാര്യ: പരേതയായ ചെറിയബീവി. മക്കള്‍ : സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, റഷീദ ബീവി, ഖമറുന്നിസ ബീവി, തസ്ന ബീവി, മുഹമ്മദ് ഷംനാദ് മരുമക്കള്‍: ലുഖ്മാന് അഹ്സനി , മുഹമ്മദ് സയ്യിദ്, മുഹമ്മദ് റഫീഖ്, ആയിശ ബീവി.
മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊയിലാണ്ടി മീത്തലെക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊയിലാണ്ടി നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേശന് പി കെ , ജെഎച്ച് ഐ പ്രസാദ് കെ എം , കോതമംഗലം ആരോഗ്യ ഉപകേന്ദ്രത്തിലെ ജെഎച്ച് ഐ റഫീഖ്, നഗരസഭ ശുചീകരണ തൊഴിലാളി സുരേന്ദ്രന് , കുന്നോത്ത് വിജയന് , സജീവന്, ജിഷാന്ത് എന്നിവര്‍ നേതൃത്വം നല്കി. സന്നദ്ധ പ്രവര്‍ത്തകരായ ആരിഫ് കെ.ടി, വി ഉബൈദ്, സലീം എം പങ്കെടുത്തു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ തിക്കോടി പതിനാലാം വാര്‍ഡില്‍ ആരാള്മരണപ്പെട്ടിരുന്നു
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT