കൊവിഡ് 19: മരണം അരലക്ഷം കവിഞ്ഞു; പതിനായിരം പിന്നിട്ട് സ്പെയിനും ഇറ്റലിയും
കഴിഞ്ഞ 24 മണിക്കൂറില്‍ 950 മരണം റിപ്പോര്‍ട്ട് ചെയ്ത സ്‌പെയിനില്‍ ആകെ മരണം പതിനായിരം കടന്നു.

റോം: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷവും ബാധിച്ചവരുടെ എണ്ണം പത്തുലക്ഷവും കവിഞ്ഞു. ഇതുവരെ 50,277 പേര്‍ മരിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 950 മരണം റിപ്പോര്‍ട്ട് ചെയ്ത സ്‌പെയിനില്‍ ആകെ മരണം പതിനായിരം കടന്നു. വ്യാഴാഴ്ച 950 പേര്‍ മരിച്ചതായി സ്പെയിന്‍ സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 26,743 പേര്‍ രോഗമുക്തരായി. സ്പെയിനില്‍ 1,10,238 പേര്‍ക്കാണു കോവിഡ് പോസിറ്റീവായത്. മാര്‍ച്ച് 14 മുതല്‍ സ്പെയിന്‍ ലോക്ഡൗണിലാണ്. തലസ്ഥാന നഗരമായ മഡ്രിഡ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു.
നേരത്തേ ഒരു ദിവസത്തെ കൂടിയ മരണത്തില്‍ ഇറ്റലിയായിരുന്നു മുന്നില്‍, മാര്‍ച്ച് 27ന് 919 പേര്‍. ആ മരണനിരക്കിനെ കടത്തിവെട്ടിയുള്ള സ്പെയിനിന്റെ യാത്രയില്‍ ലോകരാജ്യങ്ങളും ആശങ്കയിലാണ്. ഏറ്റവും അധികം ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയില്‍ 13,915 പേരാണ് മരിച്ചത്. ഇവിടെ രോഗബാധിതര്‍ 1,10,574 പേരാണ്.
1,014,386 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് 52,993 പേര്‍ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2,40,000 കടന്നു. ന്യൂയോര്‍ക്കില്‍ സ്ഥിതി ഗുരുതരമാണ്. ലുയീസിയാന സംസ്ഥാനത്തില്‍ ഇന്നലെ മാത്രം 2700 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മരണം ഏറ്റവും കൂടുതലുള്ള ഇറ്റലിയില്‍ മരണസംഖ്യ 14,000ത്തിലേക്ക് കടക്കുകയാണ്.
ചൈന (രോഗികള്‍ 81,589, മരണം 3318), ജര്‍മനി (രോഗികള്‍ 78,983, മരണം 948), ഫ്രാന്‍സ് (രോഗികള്‍ 56,989, മരണം 4,032), ഇറാന്‍ (രോഗികള്‍ 50,468, മരണം 3160), ബ്രിട്ടന്‍ (രോഗികള്‍ 29,474, മരണം 2352) എന്നീ രാജ്യങ്ങളാണു കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്സിലും മരിച്ചവരുടെ എണ്ണം 1000 കടന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായമായി 16 ബില്യണ്‍ നല്‍കാന്‍ ലോക ബാങ്ക് തീരുമാനിച്ചു. ഇംഗ്ലണ്ടില്‍ ഏപ്രില്‍ അവസാനത്തോടെ ഒരു ദിവസം ഒരുലക്ഷം കൊവിഡ് പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ആദ്യത്തെ പതിനായിരം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒന്നരമാസമെടുത്തെങ്കില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷമായി ഉയര്‍ന്നത്.
ഇറാനില്‍ മരണസംഖ്യ 31,60 ആയി. ഫ്രാന്‍സില്‍ 4032 പേര്‍ മരിച്ചു. ബ്രിട്ടനില്‍ 2921 പേര്‍ മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി സങ്കീര്‍ണമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം 37,000 പേര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.
RELATED STORIES
മരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര് ബാങ്കിലെ ഇഡി പരിശോധനയില്...
12 Aug 2022 4:25 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര് വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTടോള് പ്ലാസയിലെ അതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, കാറിലുണ്ടായിരുന്ന...
12 Aug 2022 3:26 AM GMTഎറണാകുളത്ത് ബാറില് തര്ക്കം; യുവാവിന് വെട്ടേറ്റു
12 Aug 2022 1:13 AM GMTഒമാനില് നിന്ന് സ്വര്ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTവ്യാപാരിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ച്...
12 Aug 2022 12:56 AM GMT