Big stories

കൊവിഡ്: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 9971 രോഗികള്‍ 287 മരണം: ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ലോകത്ത് അഞ്ചാമത്

തമിഴ്നാട്ടില്‍ ഇന്നലെ 1,458 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ രോഗികളുടെ എണ്ണം 30,152 ആയി.

കൊവിഡ്: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 9971 രോഗികള്‍ 287 മരണം: ഇറ്റലിയെയും സ്‌പെയിനെയും മറികടന്ന് ലോകത്ത് അഞ്ചാമത്
X
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 9,971 പേര്‍ക്ക്. 287 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.46 ലക്ഷമായി. 1.20 ലക്ഷം രോഗമുക്തി നേടിയതായും നിലവില്‍ 1.19 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 6,929 പേരാണ് മരിച്ചത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെയും സ്‌പെയിനെയും മറികടക്കുകയാണ് ഇന്ത്യ. ഇതോടെ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യമാറി. ഇപ്പോള് യുഎസ്, ബ്രസീല്, റഷ്യ, യുകെ എന്നിവ മാത്രമാണ് മുന്നിലെന്ന് ജോണ്‌സ് ഹോപ്കിന്‌സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇന്നലെ മാത്രം 9,887 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് 9000 മുകളില് റിപോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളള മഹാരാഷ്ട്രയില്‍ ഇന്നലെ 2,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 120 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82,968 ആയി ഉയര്‍ന്നു. 2,969 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 27654 ആയി ഉയര്‍ന്നു. ഇതുവരെ 761 പേരാണ് വൈറസ് ബാധമൂലം ഡല്‍ഹിയില്‍ മരിച്ചത്. 349 പേരാണ് കഴിഞ്ഞ ദിവസം രോഗഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10664 ആയി ഉയര്‍ന്നു. 16229 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

തമിഴ്നാട്ടില്‍ ഇന്നലെ 1,458 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ രോഗികളുടെ എണ്ണം 30,152 ആയി. 251 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ജീവന്‍ നഷ്ടമായത്. ഗുജറാത്തില്‍ 19,617 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ 10,103 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 268 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു.





Next Story

RELATED STORIES

Share it