കണ്ണൂരില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ; ആകെ 50
BY BSR2 April 2020 2:39 PM GMT
X
BSR2 April 2020 2:39 PM GMT
കണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 20ന് ദുബയില്‍ നിന്നെത്തിയ കോട്ടയംപൊയില്‍ സ്വദേശിക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് 19കാരനായ ഇദ്ദേഹം നാട്ടിലെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 50 ആയി. ഇവരില്‍ മൂന്നുപേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ജില്ലയില്‍ ആകെ 10301 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 16 പേര്‍ ജില്ലാ ആശുപത്രിയിലും 18 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 27 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 10,201 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നു 475 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 413 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 366 എണ്ണം നെഗറ്റീവാണ്. 62 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT