Sub Lead

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്: 10ല്‍ 10 മേയര്‍ സീറ്റുകളും കോണ്‍ഗ്രസിന്

ആകെ 2834 വാര്‍ഡുകളില്‍ 1283ല്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി 1131 വാര്‍ഡുകളിലാണ് ജയിച്ചത്

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പ്: 10ല്‍ 10 മേയര്‍ സീറ്റുകളും കോണ്‍ഗ്രസിന്
X

റായ്പൂര്‍: ഛത്തീസ്ഗഡിലെ മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് മേയര്‍ സ്ഥാനങ്ങളും ഭരണകക്ഷിയായ കോണ്‍ഗ്രസിന്. 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 38 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര്‍ പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്ന 151 സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വന്‍ വിജയം നേടിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21നാണു തിരഞ്ഞെടുപ്പ് നടന്നത്. ആകെ 2834 വാര്‍ഡുകളില്‍ 1283ല്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി 1131 വാര്‍ഡുകളിലാണ് ജയിച്ചത്.

10 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ജഗദല്‍പൂര്‍, ചിര്‍മിരി, അംബികാപൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. റായ്പൂര്‍, ബിലാസ്പൂര്‍, ദുര്‍ഗ്, രാജ്‌നന്ദ്ഗാവ്, റായ്ഗഡ്, ധംതാരി, കോര്‍ബ എന്നീ ഏഴ് സ്ഥലങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനം പിടിച്ചെടുത്തത്. ഈ 9 കോര്‍പറേഷനുകളിലും ബിജെപിയേക്കാള്‍ കൂടുതല്‍ വാര്‍ഡുകള്‍ കോണ്‍ഗ്രസിനാണു ലഭിച്ചത്. കോണ്‍ഗ്രസിന്റെ രാജ്കിഷോര്‍ പ്രസാദിനെയാണ് കോര്‍ബ മേയറായി തിരഞ്ഞെടുത്തത്. ബിജെപിയുടെ റിതു ചൗരസ്യയ്ക്ക് 33 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 36 വോട്ടുകള്‍ നേടിയാണ് രാജ്കിഷോര്‍ വിജയിച്ചത്. 2014ല്‍ ബിജെപിയും കോണ്‍ഗ്രസും നാല് കോര്‍പറേഷനുകള്‍ വീതം മേയര്‍ സീറ്റുകള്‍ നേടിയപ്പോള്‍ രണ്ടിടത്ത് സ്വതന്ത്രരാണു ജയിച്ചിരുന്നത്. ഇത്തവണ ബിജെപിക്ക് കനത്ത തിരിച്ചടിയാണു നേരിട്ടത്.




Next Story

RELATED STORIES

Share it