- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
Clash
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മജിലിഷ്പൂര്‍ മണ്ഡലത്തിലെ മോഹന്‍പുരിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ അരമണിക്കൂറോളം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ജാര്‍ഖണ്ഡ് പിസിസി അധ്യക്ഷന്‍ ഡോക്ടര്‍ അജയ് കുമാറിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
যেদিন নির্বাচন কমিশন ত্রিপুরায় নির্বাচন ঘোষণা করে, সেই দিনই বিজেপির গুন্ডাবাহিনী জাতীয় কংগ্রেসের ত্রিপুরার ইনচার্জ @drajoykumar কে পাথর দিয়ে আক্রমণ করে। বিজেপির কুশাসনে সুষ্ঠু নির্বাচন হওয়া অসম্ভব। নির্বাচন কমিশনের দ্রুত পদক্ষেপ আমরা দাবি করছি।@ceotripura @INCIndia pic.twitter.com/fV2cEpgiFo
— Tripura Congress (@INCTripura) January 18, 2023
ത്രിപുര അടക്കം മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ നിരീക്ഷണ ചുമതലയുള്ള അജയ് കുമാര്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായിയാണ് മജ്‌ലിഷ്പൂരിലെത്തിയത്. പരിക്കേറ്റ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴും റാണിര്‍ബസാര്‍ പോലിസ് സ്‌റ്റേഷനിലുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മാന്‍ പറഞ്ഞു. പ്രദേശത്ത് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകന്‍മാര്‍ സംഘടിച്ചുനില്‍ക്കുന്നതിനാല്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായിട്ടില്ല. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിനെതിരേ ആക്രമണം നടന്നതെന്നും സുദീപ് റോയ് ആരോപിച്ചു.
ত্রিপুরায় আবার আক্রান্ত গণতন্ত্র,
— Tripura Congress (@INCTripura) January 18, 2023
এই রাজ্যে শাসকের আইন চলছে।
আমরা নির্বাচন কমিশনের দ্রুত হস্তক্ষেপ দাবি করছি।@ceotripura #5yearsofKusashan #BJPFAILURE #bjpfailsintripura #bjpfailstripura #BJPFails #bjpfails #5yearaofKusashan #TripuraCongress #CongressIn2023 #congressin2023 pic.twitter.com/vW4HFEmOgG
സംഘര്‍ഷമുണ്ടായ മജ്‌ലിഷ്പൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളില്‍ മറ്റൊരു തിയ്യതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി 16ാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരയ്ക്ക് പുറമെ നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ്. മാര്‍ച്ച് രണ്ടിനാണ് മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.
RELATED STORIES
കേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന് ഭാരവാഹികള്‍
10 Nov 2024 1:43 AM GMTബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു
10 Nov 2024 1:32 AM GMTകുപ്രസിദ്ധ ഗുണ്ടാത്തലവന് വീരപ്പന് മണി അറസ്റ്റില്‍
10 Nov 2024 1:26 AM GMTഉന്നതിയിലെ ഫയലുകള്‍ കൈമാറിയെന്ന പ്രശാന്തിന്റെ വാദം തെറ്റാണെന്ന്...
10 Nov 2024 1:18 AM GMTകൊല്ലത്ത് യുവതിയെ വീട്ടില്‍ക്കയറി തീകൊളുത്തിയ ശേഷം യുവാവ്...
10 Nov 2024 1:05 AM GMTഎഡിഎമ്മിന്റെ മരണം: സര്‍ക്കാര്‍ അനുവദിച്ച സിമ്മിലെ വിവരം ശേഖരിക്കും
10 Nov 2024 12:59 AM GMT