Sub Lead

വംശീയ കൂട്ടക്കൊലക്ക് ആഹ്വാനം; ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ക്കെതിരേ പരാതി

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു പോസ്റ്റ്. തൃശൂര്‍ ആകാശവാണി നിലയത്തിലെ പ്രോഗ്രാംഡയറക്ടറായ കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ എം ആര്‍ വിപിന്‍ദാസാണ് പരാതി നല്‍കിയത്.

വംശീയ കൂട്ടക്കൊലക്ക് ആഹ്വാനം;  ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ക്കെതിരേ പരാതി
X

കൊടുങ്ങല്ലൂര്‍: മുസ്‌ലിംകളെ വംശീയ കൂട്ടക്കൊലക്ക് ഇരയാക്കണമെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരേ പോലിസില്‍ പരാതി നല്‍കി. അസമില്‍ ലക്ഷക്കണക്കിന് മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഇന്ദിര മുസ് ലിംകള്‍കളെ വംശീയമായി അവഹേളിക്കുന്നത്. ഇതിനെതിരേ കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകനായ എം ആര്‍ വിപിന്‍ദാസ് ആണ് കൊടുങ്ങല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയത്.

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. തൃശൂര്‍ ആകാശവാണി നിലയത്തിലെ പ്രോഗ്രാംഡയറക്ടറായ കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത, രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് വിപിന്‍ദാസ് പരാതിയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

വംശീയവും കലാപ പ്രേരിതവുമായ പരാമര്‍ശങ്ങളാണ് കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് ഐഡിയില്‍ പോസ്റ്റ് ചെയ്തതെന്നും ഈ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വിപിന്‍ദാസ് പരാതിയില്‍ പറഞ്ഞു. ഇന്ദിരക്കെതിരേ കേസെടുത്ത് ഉചിതമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it