ആര്‍എസ്എസ് വര്‍ഗീയ ഭ്രാന്തിനെ അടിച്ചമര്‍ത്തണം: പോപുലര്‍ ഫ്രണ്ട്

പ്രശ്‌നത്തെ വഴി തിരിച്ചുവിടുന്നതിനും വര്‍ഗീയ കലാപം ലക്ഷ്യം വച്ച് മുസ്്‌ലിം സ്ഥാപനങ്ങള്‍ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതും ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുക.

ആര്‍എസ്എസ് വര്‍ഗീയ ഭ്രാന്തിനെ അടിച്ചമര്‍ത്തണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ മറവില്‍ മുസ്്‌ലിം സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന സംഭവം ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത വര്‍ഗീയ കലാപത്തിന്റെ മുന്നൊരുക്കമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍സത്താര്‍ പറഞ്ഞു. ഇത് അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സംരക്ഷണം കൊടുത്ത പോലിസിന് ആര്‍എസ്എസ് അക്രമത്തെ തടഞ്ഞു നിര്‍ത്താനും അടിച്ചമര്‍ത്താനും ബാധ്യതയുണ്ട്. സത്രീ പ്രവേശനം നടത്തിയതില്‍ പ്രതിഷേധമുള്ളവര്‍ അത് പ്രകടിപ്പിക്കേണ്ടത് അതിന് സൗകര്യമൊരുക്കിയ സര്‍ക്കാര്‍ സംവിധാനങ്ങളോടാണ്. അതിനു പകരം പ്രശ്‌നത്തെ വഴി തിരിച്ചുവിടുന്നതിനും വര്‍ഗീയ കലാപം ലക്ഷ്യം വച്ച് മുസ്്‌ലിം സ്ഥാപനങ്ങള്‍ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതും ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുക.

ശബരിമല വിഷയത്തില്‍ നേരിട്ടോ അല്ലാതെയോ മുസ്‌ലിം സമുദായം കക്ഷിയല്ല. എന്നാല്‍ തുടക്കം മുതല്‍ മുസ്‌ലിം സമുദായത്തെ ഇതിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തിവരുന്നത്. ഹിന്ദുത്വ ഭീകരത ഭീകരരുടെ ഈ ഗൂഢതന്ത്രത്തില്‍ നിന്നും ഹിന്ദുമത വിശ്വാസികള്‍ വിട്ടു നില്‍ക്കണം. ശബരിമലയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയകളിയുടെ ഭാഗമാണ്. അതിലേക്ക് മുസ്്‌ലിംകളെയും സ്ഥാപനങ്ങളെയും വലിച്ചിഴച്ച് വര്‍ഗീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ഇത് തടയാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES

Share it
Top