- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന് സ്വര്‍ണക്കടത്തില്‍ പങ്ക്: ഷാഫി പറമ്പില്‍ എംഎല്‍എ

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. അന്വേഷണം മുന്നോട്ടുപോവുമ്പോള്‍ പലപേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ഇതിലേക്ക് കൃത്യമായി അന്വേഷണം പോവണം. സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പോഷക സംഘടനയായാണ് കാണുന്നത്. പതിവ് പോലെ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കില്‍ പോലിസും ഭരണ സംവിധാനവും പ്രതികള്‍ക്കൊപ്പം നിന്നുള്ള അന്വേഷണമാണ് ഇനിയും നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെതിരേ ശക്തമായി പ്രതിഷേധിക്കും. സിപിഎം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കള്ളക്കടത്തിനെയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെയും മറച്ചുപിടിക്കാനുള്ള മുഖംമൂടിയാണ്. പി ജയരാജന്റെ നേതൃത്വത്തില്‍ ഐആര്‍പിസി എന്നപേരില്‍ നടപ്പാക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മറഞ്ഞിരിക്കാനുള്ള ഉപാധിയാണെന്നും ഷാഫി പറമ്പില്‍ കണ്ണൂരില്‍ പറഞ്ഞു.
CM's media adviser's brother involved in gold smuggling: Shafi Parampil MLA
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയതുടക്കവുമായി ടോട്ടന്‍ഹാം;...
16 Aug 2025 6:02 PM GMTവോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; 'ശരിയായ സമയത്ത് പരാതി ഉന്നയിക്കണം': ...
16 Aug 2025 5:43 PM GMTമല്‍സരങ്ങള്‍ക്കിടെ ഗുരുതര പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരെ...
16 Aug 2025 5:31 PM GMTപീഡോഫീലിയ കേസ്: ഇസ്രായേല്‍ സൈബര്‍ ഡോം സ്ഥാപക അംഗം യുഎസില്‍ അറസ്റ്റില്‍
16 Aug 2025 4:42 PM GMTവെളിച്ചം ഇരുപതാം ഘട്ട സംസ്ഥാന സംഗമം നാളെ ഈരാറ്റുപേട്ടയില്‍
16 Aug 2025 1:31 PM GMTമെസിയും അര്‍ജന്റീനാ ടീമും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് ...
16 Aug 2025 1:08 PM GMT