Big stories

അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം: നിയമ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കും.

അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം:  നിയമ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ബില്ല് ലോക്‌സഭ പാസാക്കി. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അമുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കും.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. ബില്ല് വിവേചനപരമാണ് പ്രതിപക്ഷം വാദിച്ചു. അസം ജനക്കെതിരാണ് ബില്ലെന്ന വാദവും ഉയര്‍ന്നു. പൗരത്വനിയമ ഭേദഗതി ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി.

എന്നാല്‍, അസം ജനതക്കെതിരല്ല ബില്ലെന്നും ഇത് വ്യാജ പ്രചാരമാണെന്നും ബില്ല് പാസാക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തമായിരുന്നു. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയായ ബി.ജെ.പിക്കുള്ള പിന്തുണ അസം ഗണപരിഷത് പാര്‍ട്ടി കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ലോക്‌സഭയില്‍ ബില്‍ പാസാക്കുകയാണെങ്കില്‍ സംസ്ഥാനം സ്തംഭിപ്പിക്കുമെന്ന് ചില സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തുള്ള പ്രമുഖ കക്ഷി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ ജനവികാരം ശക്തമാണ്.

1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്‍മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിര്‍ദേശിക്കുന്നത്. എന്നാല്‍ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടു വരുന്ന പുതിയ ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍സ്, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങലില്‍ ഒന്നു കൂടിയായിരുന്നു ഇത്.




Next Story

RELATED STORIES

Share it