Latest News

ഇറാനില്‍ എംബസി അടച്ചു; അംബാസഡറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും പിന്‍വലിച്ച് യുഎഇ

ഇറാനില്‍ എംബസി അടച്ചു; അംബാസഡറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും പിന്‍വലിച്ച് യുഎഇ
X

അബൂദബി: പ്രദേശത്ത് തുടരുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇറാനിലെ തങ്ങളുടെ എംബസി താല്‍ക്കാലികമായി അടയ്ക്കുകയും അംബാസഡറെയും മുഴുവന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും പിന്‍വലിക്കുകയുമാണെന്ന് യുഎഇ പ്രഖ്യാപിച്ചു. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ തീരുമാനം കൈക്കൊണ്ടത്.

താമസ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മറ്റു പൊതുസേവന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ നിരപരാധികളായ സാധാരണ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും വിരുദ്ധവുമാണെന്ന് മന്ത്രാലയം ആരോപിച്ചു.

യുഎഇയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന് ആവര്‍ത്തിച്ച വിദേശകാര്യ മന്ത്രാലയം, മേഖലയില്‍ നിലവിലുള്ള സംഭവവികാസങ്ങള്‍ പ്രദേശിക ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും, ഊര്‍ജസുരക്ഷയ്ക്കും, ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗൗരവമായ വെല്ലുവിളിയാണെന്നും മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it