Sub Lead

ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നു: ജിഗ്നേഷ് മേവാനി

ബാബാ സാഹേബിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്തുണ്ടാകട്ടെയെന്നാണ് ജിഗ്നേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നു: ജിഗ്നേഷ് മേവാനി
X

ന്യൂഡൽഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നതായി ആരോപണം. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എന്റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദ് ഇപ്പോഴും ജയിലില്‍ തന്നെയാണ്. അവിടെ അദ്ദേഹം പീഡിപ്പിക്കപ്പെടുന്നതായി വിവരങ്ങളുണ്ട്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് തന്നെ മോചിപ്പിക്കേണ്ടതുണ്ട്. ബാബാ സാഹേബിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്തുണ്ടാകട്ടെയെന്നാണ് ജിഗ്നേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരേ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രകോപനപരമായ പ്രസംഗം നടത്തി എന്നാണ് ആസാദിനെതിരേ പോലിസ് ചുമത്തിയിരിക്കുന്ന കുറ്റം. ഡിസംബര്‍ 21ന് പുലര്‍ച്ചെ ഡൽഹി ജുമാ മസ്ജിദില്‍ വെച്ചാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ചന്ദ്രശേഖറിനെ ഡൽഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

അതേസമയം ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിട്ടും പ്രതിഷേധത്തിന് വീര്യം ചോര്‍ന്നിട്ടില്ല. ഡൽഹിയിലെ ജോര്‍ബാഗിലാണ് വമ്പന്‍ പ്രതിഷേധം നടക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. രണ്ട് ദിവസത്തിന് ശേഷം തലസ്ഥാന നഗരി ശക്തമായ പ്രതിഷേധ പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

Next Story

RELATED STORIES

Share it